SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

കസ്റ്റഡി കൊലക്കേസ്: പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

Increase Font Size Decrease Font Size Print Page
cbi

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐയ്ക്ക് സർക്കാരിന്റെ അനുമതി. നെടുങ്കണ്ടം സ്റ്റേഷനില സബ് ഇൻസ്പെക്ടറായിരുന്ന കെ.എ.സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, സി.പി.ഒമാരായ എസ്.നിയാസ്, സജീവ് ആന്റണി,ജിതിൻ കെ. ജോർജ്ജ്, ഹോം ഗാർഡ് കെ.എം.ജെയിംസ്, അസി. സബ് ഇൻസ്പെക്ടർ റോയ് പി. വർഗ്ഗീസ്, സീനിയർ സി.പി.ഒ ബിജു ലൂക്കോസ് (ഇപ്പോൾ മുല്ലപ്പെരിയാർ സ്റ്റേഷനിൽ), വനിതാ സി.പി.ഒ ഗീതു ഗോപിനാഥ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി. പ്രധാന പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.

TAGS: CBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY