SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.33 PM IST

ആക്രമിച്ച പുലിയെ അടിച്ചോടിച്ച് വീട്ടമ്മ

Increase Font Size Decrease Font Size Print Page

leopard

മുംബയ്: പിന്നിലൂടെ പതുങ്ങിയെത്തി ആക്രമിച്ച പുള്ളിപ്പുലിയെ ഊന്നുവടികൊണ്ട് അടിച്ചോടിച്ച് 55കാരിയായ വീട്ടമ്മ. മുംബയ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുള്ള ആരെ മിൽക്ക് കോളനിയിലെ വീടിന് മുന്നിലിരുന്ന നിർമ്മലാ ദേവി സിംഗിനെ ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് പുലി ആക്രമിച്ചത്. മറിഞ്ഞുവീണെങ്കിലും ഞൊടിയിടയിൽ സമീപത്തിരുന്ന ഊന്നുവടിയെടുത്ത് തിരിച്ചാക്രമിച്ചു. വടി മുഖത്ത് പതിച്ചതോടെ പതറിയ പുലി പിന്നാക്കം മാറുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒച്ചകേട്ട് സമീപവാസികൾ പാഞ്ഞെത്തിയതോടെ പുലി ഓടിപ്പോയി. നിസാര പരിക്കേറ്റ നിർമ്മലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ആയുഷിനെ (4) പുലി ആക്രമിച്ചിരുന്നു. കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. അമ്മാവൻ വിനോദ് കുമാർ അലറിവിളിച്ച് പിന്നാലെ പാഞ്ഞതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി മറഞ്ഞു. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

TAGS: LEOPARD, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY