SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.58 AM IST

സഹ. സ്ഥാപനങ്ങളോട് ചിറ്റമ്മനയം അരുത്: മാത്യു ടി. തോമസ്

m

തിരുവനന്തപുരം: മിസലേനിയസ് സഹകരണ സംഘങ്ങളോടും ജീവനക്കാരോടും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്ററിന്റെ (ജെ.ടി.യു.സി) നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കേരള ബാങ്ക് രൂപീകരണത്തോടുകൂടി ദുരിതത്തിലായ മിസലേനിയസ് (പലവക) സഹകരണ സംഘങ്ങളുടെയും ജീവനക്കാരുടെയും അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്കിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകൾക്ക് നൽകുന്ന പലിശ തന്നെ മിസലേനിയസ് സംഘങ്ങൾക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

ധർണയിൽ ജെ.ഡി.എസ് നേതാവ് നീലലോഹിതദാസൻ നാടാർ, എൻ.എം. നായർ, നെല്ലിമൂട് പ്രഭാകരൻ, കൂട്ടപ്പന രാജേഷ്, ജി.സുരേഷ്, വി.സുധാകരൻ, വേളി പ്രമോദ്, തച്ചൻകോട് വിജയൻ, വിപിൻ ചന്ദ്രൻ, പ്രവീൺ നെല്ലിമൂട്, എം.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATHEW T THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA