SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.55 PM IST

ഗാന്ധിജിയുടെ 'സത്യാഗ്രഹ' ഒപേറാ പ്രസിദ്ധമായ ലണ്ടൻ കൊളോസിയത്തിൽ വീണ്ടും

Increase Font Size Decrease Font Size Print Page
mahatma-gandhi

'ഒരാശയവുമായി മഹാത്മാ ഗാന്ധി ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു. ഒരു പ്രസ്ഥാനവുമായി ഒരു രാജ്യം കെട്ടിപ്പടുത്തു. ഒരു രാജ്യവുമായി ചരിത്രത്തിന്റെ ഗതി മാറ്റി എഴുതി.' സമാധാന പൂർണ്ണമായ സമരമാർഗം ലോകത്തിനു സമ്മാനിച്ച മഹാത്മാ ഗാന്ധിയെയും സത്യാഗ്രഹ എന്ന പുതിയ സമര മാർഗ്ഗത്തെയും ആഘോഷിക്കാനായി ലണ്ടനിലെ പ്രസിദ്ധമായ ഇംഗ്ലീഷ് നാഷണൽ ഒപേറാ 'സത്യാഗ്രഹ' എന്ന ഒപേറാ വീണ്ടും ലണ്ടനിലെ പ്രസിദ്ധമായ കൊളോസിയത്തിൽ അവതരിപ്പിക്കുന്നു.

ലോക പ്രസിദ്ധ സംഗീത സംവിധായകനായ ഫിലിപ് ഗ്‌ളാസിന്റെ സംഗീതമാണ് ഇതിന്റെ പ്രധാന ഘടകം.

ഭഗവത് ഗീതയിൽ നിന്നുമുള്ള സംസ്‌കൃത ശ്ലോകങ്ങൾ മാത്രം ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ലിയോ ടോൾസ്റ്റോയ്, റബീന്ദ്രനാഥ ടാഗോർ, മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവരുടെ സാന്നിധ്യം ഗാന്ധിയൻ ആശയങ്ങളുടെ വ്യാപ്തിയും, സ്വാധീനവും അടിവരയിടുന്നതായി.

ഒക്ടോബർ 14 നു തുടങ്ങിയ ഈ പടു കൂറ്റൻ ഓപ്പറ ഒക്ടോബർ 28 വരെ തുടരും. 2007 ഇൽ ആണീ ഓപ്പറ ആദ്യം അവതരിപ്പിക്കുന്നത്. ഫെലിം മക്‌ഡോർമിറ്റ് സംവിധാനം ചെയ്ത 'സത്യാഗ്രഹ'യിൽ മഹാത്മാ ഗാന്ധിയായി അഭിനയിക്കുന്നത് ഷോൺ പണിക്കർ.

TAGS: NEWS 360, EUROPE, EUROPE NEWS, MAHATMA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY