SignIn
Kerala Kaumudi Online
Thursday, 17 September 2026 3.20 PM IST

മോൻസൺ കേസ്: സി.ബി.ഐ അന്വേഷണം അനിവാര്യമെന്ന് വി.എം. സുധീരൻ

vm-sudheeran

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ കേസിലെ ഹൈക്കോടതി വിമർശനം സി.ബി.ഐ അന്വേഷണത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. മറച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തിനാവശ്യമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കണം. കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സർക്കാരിനെതിരായ കുറ്റപത്രമാണത്. മോൻസണുമായി ബന്ധപ്പെട്ട ഉന്നത പൊലീസുദ്യോഗസ്ഥർക്ക് വഴിവിട്ട് സംരക്ഷണവലയമൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം യഥാർത്ഥസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും കുറ്റം തെളിയിക്കുന്നതിനും അപര്യാപ്തമാണ്. സാമാന്യബുദ്ധിയുള്ളവർക്ക് ഇത് ബോദ്ധ്യപ്പെടുമെന്നും സുധീരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VM SUDHEERAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA