SignIn
Kerala Kaumudi Online
Sunday, 20 September 2026 5.15 PM IST

പുനീതിന് വിട,​ സംസ്കാരം നടത്തി

puneeth-rajkumar

ബെംഗളൂരു: കഴിഞ്ഞ ദിവസം അന്തരിച്ച കന്ന‌ഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. കണ്ഠീരവ സ്റ്റുഡിയോയിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. പുനീതിന്റെ

അച്ഛൻ രാജ്കുമാറും അമ്മ പാർവതമ്മയും അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്.

പുലർച്ചെ നാലിന് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു.

പുലർച്ചെ നാലിന് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. പൊതുദർശനത്തിൽ പ്രമുഖരടക്കം രണ്ടു ലക്ഷം പേർ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. പവർസ്റ്റാറിന് ജയ് വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് പലരും എത്തിയത്. പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള കണ്ഡീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7:30ന് സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകർ എത്തുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന് സർക്കാർ രാജ്കുമാർ കുടുംബത്തെ അറിയിച്ചിരുന്നു. ഇക്കാരണത്താലാണ് സംസ്കാരം പുലർച്ചെ നടത്തിയത്.

കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PUNEETH RAJKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360