കിളിമാനൂർ:സി.പിഎം കിളിമാനൂർ ഏരിയാ സമ്മേളന ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. തൊളിക്കുഴി മാർക്കറ്റ് മൈതാനത്ത് ഷട്ടിൽ ടൂർണമെന്റ്. 21 ന് വൈകിട്ട് 4 ന് കിളിമാനൂർ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന സെമിനാർ സി.പി.എം കേന്ദ്ര കമ്മറ്റിയംഗം ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.22 ന് രാവിലെ നഗരൂർ ക്രിസ്റ്റൽ അങ്കണത്തിൽ നടക്കുന്ന മഹിളാ സെമിനാർ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ നടക്കുന്ന സെമിനാർ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.പോങ്ങനാട് ജംഗ്ഷനിൽ നടക്കുന്ന സെമിനാർ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.വി രാജേഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |