തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും. 'പെൺമയ്ക്കൊപ്പം ' എന്ന മുദ്രാവാക്യമുയർത്തിയാണ് രാത്രി നടത്തം. സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലകളിൽ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |