SignIn
Kerala Kaumudi Online
Monday, 05 October 2026 5.08 AM IST

ആവേശം പകർന്ന് യൂത്ത് മൂവ്‌മെന്റ് 'ശംഖൊലി 2021'

sndp

തൃശൂർ: എസ്.എൻ.ഡി.പി. യോഗത്തിന്റെ യുവജനതയുടെ പഠനകളരിയായ യുവയോഗം ജില്ലാ ക്യാമ്പ്, യുവജനവിഭാഗങ്ങൾക്ക് അറിവും ആവേശവുമായി. അധ:സ്ഥിത വിഭാഗങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ നീതിയുടെ രാഷ്ട്രീയം പറഞ്ഞ് അവ നേടിയെടുത്തത് യോഗത്തെ നയിച്ചുപോന്ന യുവയോദ്ധാക്കളാണെന്ന് ഓർമ്മിപ്പിച്ച ക്യാമ്പിൽ, കാലികപ്രസക്തമായ വിഷയങ്ങളിലായിരുന്നു ക്‌ളാസുകൾ നടന്നത്. യൂത്ത് മൂവ്‌മെന്റിന്റെ ആവേശകരമായ പങ്കാളിത്തവും ശ്രദ്ധേയമായി. കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി പ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഭദ്രദീപം കൊളുത്തി. ജില്ലാ കമ്മിറ്റി രക്ഷാധികാരി സജീവ് കുമാർ കല്ലട പതാക ഉയർത്തി.

ജില്ലയിലെ യൂണിയൻ പ്രസിഡന്റുമാരായ ഐ.ജി. പ്രസന്നൻ (തൃശൂർ), ഇ.കെ. സുധാകരൻ (മണ്ണുത്തി), കെ.എസ്. സുബിൻ (പീച്ചി), എം.എസ്. ധർമ്മരാജൻ ( തലപ്പിള്ളി), കെ.ബി. ജയദാസ് (ചേലക്കര), കെ.എം. സുകുമാരൻ (കുന്നംകുളം പ്രസിഡന്റ് ഇൻചാർജ്), പി.എസ്. പ്രേമാനന്ദൻ (ഗുരുവായൂർ) , ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് (നാട്ടിക), ഉമേഷ് ചള്ളിയിൽ (കൊടുങ്ങല്ലൂർ), ഹണി കണ്ണാറ (പെരിങ്ങോട്ടുകര), സന്തോഷ് ചെറാക്കുളം (മുകുന്ദപുരം), കെ.വി. ദിനേഷ്ബാബു (ചാലക്കുടി), സുന്ദരൻ മൂത്തമ്പാടൻ (കൊടകര), സി.ജെ. ജനാർദ്ദനൻ (പുതുക്കാട്), പി.കെ. സാബു (മാള) യൂണിയൻ സെക്രട്ടറിമാരായ ഡി. രാജേന്ദ്രൻ (തൃശൂർ), ബ്രുഗുണൻ മനയ്ക്കലാത്ത് (മണ്ണുത്തി), പി.കെ സന്തോഷ് (പീച്ചി), ടി.ആർ. രാജേഷ് (തലപ്പിള്ളി), വി.എം. ധർമ്മപാലൻ (ചേലക്കര), പി.കെ. മോഹനൻ (കുന്നംകുളം), പി.എ. സജീവൻ (ഗുരുവായൂർ) , മോഹനൻ കണ്ടമ്പുള്ളി (നാട്ടിക), പി.കെ. രവീന്ദ്രൻ (കൊടുങ്ങല്ലൂർ), അഡ്വ. കെ.സി. സതീന്ദ്രൻ (പെരിങ്ങോട്ടുകര), കെ.കെ. ചന്ദ്രൻ (മുകുന്ദപുരം), കെ.എ. ഉണ്ണികൃഷ്ണൻ (ചാലക്കുടി), കെ.ആർ. ദിനേശൻ (കൊടകര), ടി.കെ. രവീന്ദ്രൻ (പുതുക്കാട്), സി.ഡി. ശ്രീലാൽ (മാള) എന്നിവർ അടക്കം നിരവധി പേർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL