ബാലരാമപുരം :ഇന്ധന വിലവർദ്ധനയിൽ പ്രതിഷധിച്ച് ഇന്ധന നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേമം ഏരിയ കമ്മിറ്റി പാപ്പനംകോട് പോസ്റ്റ് ഒാഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ഏരിയ കമ്മിറ്റി അംഗളായ ബാലരാമപുരം കബീർ,ആർ. പ്രദീപ്കുമാർ,എം.ബാബുജാൻ,എസ്.രാധാകൃഷ്ണൻ,മുരളീധരൻനായർ, എസ്.കെ.പ്രീജ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.സുദർശനൻ,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഭിജിത്ത്,ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് സി.സിന്ധു,കെ.പ്രസാദ്,വി.എസ്.ഷാജി,നേമം സതീഷ്,എം.കെ.നാസർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ടി.എൻ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |