SignIn
Kerala Kaumudi Online
Sunday, 20 September 2026 4.45 AM IST

ശിവഗിരി തീർത്ഥാടന പരിപാടികൾക്ക് ഇന്ന് സമാപനം

sivagiri

ശിവഗിരി: 89-ാമത് തീർത്ഥാടന പരിപാടികൾ ശിവഗിരിയിൽ ഇന്ന് പര്യവസാനിക്കും. ഡിസംബർ 15 മുതലാണ് ഇക്കൊല്ലം തീർത്ഥാടന പരിപാടികൾക്ക് തുടക്കമായത്. ഡിസംബർ 29 വരെ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെയും മറ്റാചാര്യന്മാരുടെയും പ്രഭാഷണ പരമ്പരകളായിരുന്നു . ഈ ദിവസങ്ങളിലും തീർത്ഥാടന ദിവസങ്ങളായ 30, 31, ജനുവരി 1നും തുടർന്ന് ഇന്നലെ വരെയും അഭൂതപൂർവ്വമായിരുന്നു ഭക്തജനത്തിരക്ക്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശിവഗിരിയിൽ തീർത്ഥാടനകാലം നീട്ടിയത് ഭക്തജനങ്ങൾക്ക് അനുഗ്രഹമായി. ഇന്ന് സന്യാസി വര്യന്മാരുടെ പ്രഭാഷണങ്ങൾക്കും മഹാഗുരുപൂജക്കും ശേഷമാണ് ഇത്തവണത്തെ തീർത്ഥാടനകാലം സമാപിക്കുന്നത്. ശിവഗിരിയിൽ തീർത്ഥാടകരായെത്തിയ ഭക്തലക്ഷങ്ങൾക്കും സമ്മേളന പരിപാടികളിലും മറ്റും പങ്കെടുത്ത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നായകർക്കും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ നന്ദി രേഖപ്പെടുത്തി. ജനുവരി 6ന് ശിവഗിരിയിൽ പ്രതിമാസ ചതയനക്ഷത്ര ഗുരുപൂജ നടക്കും. ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉപയോഗിച്ച് പർണ്ണശാലയിൽ ഭക്തജനപങ്കാളിത്തത്തോടെ ശാന്തിഹോമവും തുടർന്ന് ഗുരുദേവകൃതികളെ ആസ്പദമാക്കി പ്രഭാഷണവും ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA