SignIn
Kerala Kaumudi Online
Thursday, 02 July 2026 4.55 AM IST

അവൻ സൈഡിലല്ലേ എവിടേലും വച്ച് ഞാനൊന്ന് സൈഡ് തേയ്‌ക്കും, ഒരു ആക്‌സിഡന്റ് അത്രേയുള്ളൂ: കല്ലട ബസിലെ യാത്രക്കാരന്റെ ഞെട്ടിക്കുന്ന അനുഭവം

kallada-bus-attack

യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പലരും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ തുറന്നു പറഞ്ഞ് രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്‌റ്റും ശ്രദ്ധിക്കപ്പെടുകയാണ്. കല്ലട ട്രാവൽസ് എന്ന കേരളം കേന്ദീകരിച്ച് അന്തർസംസ്ഥാന സർവീസ് നടത്തുന്ന ട്രാവൽ ഏജൻസിയിലെ ജീവനക്കാരുടെ ഗുണ്ടായിസമാണ് പോസ്‌റ്റിന്റെ ഉള്ളടക്കം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സേമേട്ടന്റെ(ഇ .സോമനാഥ്) ഒരനുഭവകഥ കേട്ടിട്ട് ഞെട്ടിത്തരിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ.

സോമൻ എഫ്ബിയിൽ സജീവമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ അനുവാദത്തോടെ കുറിക്കട്ടെ. കുറേ നാളുകൾക്കു മുമ്പെങ്കിലും പുറത്തറിയുന്നത് ഈ സമയത്തെങ്കിലും ആവശ്യമാണ്.

കോഴിക്കോട്ടുനിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കു കല്ലട ട്രാവൽസിൽ വരുമ്പോൾ മുന്നിൽ ചെറിയ കശപിശ. ഡ്രൈവറും മുൻസീറ്റുകളിലൊന്നിൽ വിൻഡോ സൈഡിലിരിക്കുന്ന യാത്രക്കാരനുമായിട്ടാണ്. തൃശൂർ കഴിഞ്ഞപ്പോൾ ആ ഒച്ചകേട്ടാണ് സോമൻ ഉണർന്നത്.

അൽപം വൈകാതെ അതൊന്ന് ഒതുങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ബസ് ജീവനക്കാരിലൊരാൾ മുന്നിലെത്തിയപ്പോൾ അയളോടു
ഡ്രൈവർ പറഞ്ഞത് ഇങ്ങനെയാണ്: '' അവൻ സൈഡിലല്ലേ, എവിടെലും വച്ച് ഞാനൊന്നു സൈഡ് തേയ്ക്കും, ഒരു ആക്സിഡന്റ്! അത്രെയുള്ളൂ!

അവൻ, അതിനു മുതിർന്നില്ലായിരിക്കും, വിട്ടുകാണും.

പക്ഷെ,ആ എരപ്പാളി, ഒരു ബസ് ഡ്രൈവറണോ!!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADA BUS, KALLADA BUS ASSAULT, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA