SignIn
Kerala Kaumudi Online
Monday, 28 September 2026 6.07 AM IST

 വൃത്തിഹീനമെങ്കിൽ പരാതിപ്പെടാം ആനവണ്ടി കഴുകി വൃത്തിയാക്കി ഒാടിക്കണം, ഉത്തരവിറങ്ങി

p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയായി പരിപാലിക്കുന്നതിന് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും ഓർഡിനറി, ജന്റം നോൺ എ.സി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കുന്നതിന് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. സർവ്വീസിന് നൽകുന്ന ഇതിനായി ബസ് വാഷിംഗ് ജീവനക്കാരെ യൂണിറ്റ് ഓഫീസർമാർ നിയോഗിക്കും. ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂൾ ക്രമീകരിക്കും.

വൃത്തിഹീനമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസ് സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ ഡിപ്പോയിലെ മുഴുവൻ ബസ് വാഷർമാരുടെയും സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിച്ച്, ബസ് കഴുകുന്ന കരാർ കുടുംബശ്രീ പോലുള്ള ഏജൻസികൾക്ക് നൽകുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും സി.എം.ഡിയുടെ ഉത്തരവിൽ പറയുന്നു.

കൂടാതെ, എല്ലാ ബസ്സുകൾക്കും റിവേഴ്സ് ലൈറ്റും ഇൻഡിക്കേറ്ററും ഘടിപ്പിക്കുന്നതിനും ഡ്രൈവർമാർക്ക് ഉയരമനുസരിച്ച് നീക്കാവുന്ന സീറ്റും ബോട്ടിൽ ഹോൾഡറും എയർ വെന്റും ഘടിപ്പിക്കാനും നിർദ്ദേശം നൽകി.

പരാതി വാട്ട്സ് ആപ്പിൽ

ലൈറ്റ്, ഹോൺ തുടങ്ങിയവ ഇല്ലാതെയും വൃത്തിഹീനമായും ബസുകൾ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ യാത്രക്കാർക്ക് അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA