SignIn
Kerala Kaumudi Online
Thursday, 25 April 2024 10.43 AM IST

കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുള, കോൺഗ്രസിൽ നിൽക്കണമെങ്കിൽ സി പി എമ്മിനെ ആക്രമിക്കണമെന്നാണ് കെ പി സി സി അദ്ധ്യക്ഷന്റെ ധാരണയെന്ന് എ കെ ബാലൻ

sudhakaran-balan

കണ്ണൂർ: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ‌ഡ്രാക്കുളയന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ എ കെ ബാലൻ. ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സി പി എമ്മിനെ ഏതു വിധേനയും ആക്രമിച്ചു കീഴ്‌പ്പെടുത്തണമെന്നാണ് സുധാകരൻ ധരിച്ചുവച്ചിരിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.

ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്നും എസ് എഫ് ഐ പ്രവർത്തകന്റെ മരണത്തിൽ നേതാക്കൾ അഹങ്കരിക്കുകയാണെന്നും സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സുധാകരന്റേത് വെറും ജൽപ്പനങ്ങളാണെന്നും അവ മറുപടിയർഹിക്കുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK BALAN, SUDHAKARAN, DRACULA, KANNUR, DHEERAJ, CPM, CONGRESS, KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.