SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.33 AM IST

യു.ഡി.എഫ് സർക്കാർ നടപ്പാക്കുന്നത് ആർ.എസ്.എസ് അജൻഡ: പിണറായി

k

കോഴിക്കോട്: ആർ.എസ്.എസ് അജൻഡയാണ് യു.ഡി.എഫ് സർക്കാർ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം ശ്രീ പദ്ധതി, വന്ദേ മാതരം ആലാപനം, വഖഫ് തുടങ്ങിയ വിഷങ്ങൾ ഇതിന് ഉദാഹരണമാണ്. സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും ബി.ജെ.പിയും പ്രത്യയശാസ്ത്രപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണ്. രാജ്യത്ത് പൊതുവായി വർഗീയത ഉയർത്തിക്കൊണ്ടുവരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ എന്ന് ചോദിച്ചു.
സി.പി.എമ്മിനെ തകർക്കാൻ എല്ലാ ശക്തികളും ഒരുമിച്ചു നിന്നു. വർഗീയ ശക്തികൾ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അജൻഡ നടപ്പിലാക്കുകയാണ്. എസ്.ഐ.ആറിലൂടെ പലർക്കും വോട്ടവകാശം നഷ്ടമായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത പോലും സംശയനിഴലിലായി. വഖഫ് ബോർഡ് വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ യുക്തമായ നിലപാടെടുത്തു. ബോർഡിൽ അമുസ്ലിങ്ങളെ അംഗങ്ങളാക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ, അമുസ്ലിങ്ങളെ ബോർഡിൽ അംഗങ്ങളാക്കാമെന്ന നിലപാടാണ് യു.ഡി.എഫ് കൈക്കൊണ്ടത്. ഉന്നത വിദ്യാഭ്യാസ രംഗത്തും ആർ.എസ്.എസ് അജൻഡയാണ് നടപ്പാക്കുന്നത്. വി.സി നിയമനത്തിന് ഗവർണരുടെ അനുവാദം ലഭിക്കാൻ കാത്തു നിൽക്കേണ്ട അവസ്ഥയാണെന്നും പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA