SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.12 PM IST

ക്വാർട്ടറിൽ വീണു,​ സാനിയ മടങ്ങി

saniya-mirza

മെൽബൺ: മിക്സഡ് ഡബിൾസ് ക്വാർട്ടറിൽ തോറ്റ് ഇന്ത്യൻ ടെന്നിസ് സെൻസേഷൻ സാനിയ മിർസയ്ക്ക് ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് മടക്കം. സാനിയയും അമേരിക്കൻ കൂട്ടാളി രാജീവ് റാമും ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ആസ്ട്രേലിയൻ ജോഡി ജേസൺ കുബ്ലർ- ജാമി ഫൗർലിസ് സഖ്യത്തോട് തോറ്റാണ് പുറത്തായത്. നേരിട്ടുള്ള സെറ്റുകളിൽ 4-6,​6-7നായിരുന്നു സാനിയയുടേയും രാജീവിന്റേയും തോൽവി.

ഈ സീസണോടെ ടെന്നിസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസിലും 2015ൽ മാർട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിൾസിലും ആസ്ട്രേലിൻ ഓപ്പൺ ചാമ്പ്യനായിട്ടുണ്ട് സാനിയ.

സാനിയക്ക് ആദരമായി താരം മത്സരം ശേഷം മടങ്ങുന്ന വീഡിയോക്കൊപ്പം ഓർമ്മകൾക്ക് നന്ദിയെന്ന് ആസ്ട്രേലിൻ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റർ

അക്കൗണ്ടിൽ അധികൃതർ കുറിച്ചു.

അതേസമയം വിരമിക്കാനുുള്ള തീരുമാനം വേഗത്തിലായിപ്പോയെന്നും അതിൽ ഖേദമുണ്ടെന്നും സാനിയ മത്സര ശേഷം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SANIYA MIRZA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360