SignIn
Kerala Kaumudi Online
Thursday, 23 July 2026 2.41 AM IST

പതിനേഴുകാരിയെ ഏഴ് വർഷമായി ഡിജിറ്റൽ റേപ്പിന് വിധേയമാക്കിയ 80കാരൻ പിടിയിൽ, പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് പെൺകുട്ടിയുടെ പരാതി

girl

നോയിഡ: പതിനേഴുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ ഏഴുവർഷമായി 'ഡിജിറ്റൽ റേപ്പിന്' വിധേയമാക്കിയ 80കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. മോറിസ് റൈഡർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പത്ത് വയസുള്ളപ്പോൾ മുതൽ ഇയാൾ ഡിജിറ്റൽ റേപ്പ് ചെയ്യുകയായിരുന്നെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാമെന്നും തന്നെ നിരവധി തവണ പീഡിപ്പിച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

കൈകൾ, കാലുകൾ, കൈവിരലുകൾ, കാൽവിരലുകൾ എന്നിവ ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ ബലമായി കയറ്റുന്ന ലൈംഗികാതിക്രമത്തെയാണ് ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. ഇംഗ്ളീഷ് നിഘണ്ടുവിൽ വിരൽ തള്ളവിരൽ, കാൽവിരലുകൾ എന്നിവയെ ഡിജിറ്റ് എന്ന് അഭിസംബോധന ചെയ്യുന്നതിനാലാണ് ഈ പ്രവൃത്തിയെ ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ ഐ പി സി 376, 323, 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ ആക്ടിലെ 5, 6 വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, GIRL, DIGITAL RAPE, ARREST, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY