SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.53 PM IST

നടിയുടെ ഹർജി മറ്റൊരു ബെഞ്ചിൽ, ഇന്ന് പരിഗണിക്കും

kerala-high-court

കൊച്ചി: തന്നെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് ഇരയായ നടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പിന്മാറി. ഹർജി ഇന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് പരിഗണിക്കും.

ഈ കേസിൽ ദൃശ്യങ്ങൾ അങ്കമാലി കോടതിയിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ നൽകുമ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തായിരുന്നു പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി. വിചാരണയ്ക്ക് നടപടിയെടുത്തതും അദ്ദേഹമായിരുന്നതിനാൽ ക്രിമിനൽ നടപടിച്ചട്ട പ്രകാരം ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജിക്കാരി അപേക്ഷ നൽകിയിരുന്നു. ഇന്നലെ ഹർജി പരിഗണനയ്ക്ക് വന്നപ്പോൾ ഹർജിക്കാരിയുടെ അഭിഭാഷക ഇക്കാര്യം വ്യക്തമാക്കിയതിനെ തുടർന്നാണ് ബെഞ്ച് ഒഴിവായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA