SignIn
Kerala Kaumudi Online
Sunday, 22 September 2024 3.38 PM IST

പാറമട തുടങ്ങാൻ അനുവദിക്കില്ല

Increase Font Size Decrease Font Size Print Page
mla
പാറമടയ്ക്ക് എതിരെ ഏനാദിമംഗലം പുലിപ്പാറയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ സംസാരിക്കുന്നു

കോന്നി: നിയോജക മണ്ഡലത്തിൽ ഇനി പുതിയ പാറമട തുടങ്ങാൻ അനുവദിക്കുകയില്ലെന്നും ഏനാദിമംഗലം, ചായലോട് പുലിമലപ്പാറയിൽ അനധികൃതമായി പാറ ഖനനം നടത്താനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു.ചായലോട് പുലിമലപ്പാറയിൽ സന്ദർശനം നടത്തിയ ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ഈ പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി പ്രക്ഷോഭം നടത്തുകയാണ്. ജനവാസ മേഖലയിൽ പാറ ഖനനത്തിനായി അനുമതി നല്കിയ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അധികാരികൾക്കെതിരായി കർശന നിലപാടുകൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ ,വൈസ് പ്രസിഡന്റ് ഉദയ രശ്മി, പഞ്ചായത്തംഗം സാം വാഴോട്, അനീഷ് കുമാർ, ജനകീയ സമരസമിതി ഭാരവാഹികൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.