കൊല്ലം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരളം സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ, യുവാക്കൾക്ക്
അപേക്ഷിക്കാം. ബി.പി.എൽ, ന്യൂനപക്ഷ, പട്ടിക ജാതി/ വർഗ വിഭാഗങ്ങൾക്ക് സംവരണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം,ഇൻഷുറൻസ്, പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ സൗജന്യം. ഡിപ്ലോമ ലെവൽ കോഴ്സുകളായ ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ് (യുവതികൾക്ക്) സി.സി ടി.വി
സൂപ്പർവൈസർ (യുവാക്കൾക്ക്), കാലാവധി 4 മാസം. യോഗ്യത പ്ളസ്ടു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും ജോലി ലഭിച്ചതിന് ശേഷം സർക്കാർ ഗ്രാൻഡും ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ : 9605010010. 9048088100.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |