SignIn
Kerala Kaumudi Online
Thursday, 18 June 2026 2.23 PM IST

മസ്കിന് പണി കൊടുത്ത് മകൻ, അല്ല മകൾ; സ്വന്തം പേരിൽ നിന്ന് പിതാവിന്റെ പേര് മാറ്റി, ഇനി മുതൽ പുരുഷനല്ല പകരം സ്ത്രീയെന്ന് പ്രഖ്യാപിച്ച് വിവിയാൻ

musk

ന്യൂയോർക്ക്: ടെസ്ല ഉടമ എലോൺ മസ്കിന്റെ പല നിലപാടുകളും ട്രാൻസ്ജെൻഡറുകൾക്കെതിരാണ്. ട്രാൻസ് ജെൻഡേഴ്സിനെ കുറിച്ചുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച മസ്ക് ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള നിയമനിർമ്മാണത്തെ അനുകൂലിച്ചിരുന്നു. മസ്കിന്റെ ഈ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ ഇതിന് പിറകേ മസ്കിന്റെ മകൻ സേവ്യർ അലക്സാണ്ടർ മസ്ക് താൻ ഒരു പുരുഷനല്ല മറിച്ച് സ്ത്രീയാണെന്നും തന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

ആവശ്യം അംഗീകരിച്ച കോടതി ഇദ്ദേഹത്തിന് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനും അധികൃതർക്ക് നി‌ർദ്ദേശം നൽകി. വിവിയാൻ ജെന്ന വിൽസൺ എന്ന പുതിയ പേര് സ്വീകരിച്ച സേവ്യർ തന്റെ പിതാവിന്റെ പേരായ മസ്ക് സ്വന്തം പേരിൽ നിന്ന് മാറ്രുകയും പകരം അമ്മയുടെ കുടുംബപേരായ വിൽസൺ സ്വന്തം പേരിനൊപ്പം ചേർക്കുകയും ചെയ്തു. ഇനി മുതൽ താൻ ഒരു പുരുഷനല്ല, സ്ത്രീയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ലോസ് എയ്ഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയാണ് കേസിൽ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്.

പതിനെട്ടാം പിറന്നാളിന്റെ പിറ്റേന്നാണ് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിയാൻ കോടതിക്കുമുമ്പാകെ എത്തിയത്. ആരും എതിർപ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തിൽ നടപടിക്രമങ്ങൾ വളരെ ലളിതമായിരുന്നു. കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസണാണ് വിവിയന്റെ മാതാവ്. 2000ലാണ് വിവിയാന്റ മാതാവും എഴുത്തുകാരിയുമായ ജസ്റ്റിൻ വിൽസനെ മസ്‌ക് വിവാഹം ചെയ്തത്. 2008 വരെ നീണ്ടുനിന്ന ഈ ബന്ധത്തിൽ അഞ്ച് കുട്ടികളുണ്ടായി. മുതിർന്ന കുട്ടി നന്നേ ചെറുപ്പത്തിൽ മരിച്ചു. വിവിയന് ഒരു ഇരട്ടസഹോദരനുണ്ട്.

എലോൺ മസ്‌ക് മൂന്ന് തവണ വിവാഹം ചെയ്തിട്ടുണ്ട്. നടി റ്റലൂല റിലിയെ രണ്ടു തവണയാണ് മസ്‌ക് വിവാഹം ചെയ്തത്. ഗായികയായ ഗ്രിമിസിൽ മസ്‌കിന് രണ്ടു കുട്ടികളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, ELON MUSK, VIVIAN, TRANSGENDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360