ലോസ്ആഞ്ചലസ് : അമേരിക്കൻ ടെലിവിഷൻ-സിനിമാ നടി മേരി മാറ (61) മുങ്ങിമരിച്ചു. ന്യൂയോർക്കിലെ കേപ് വിൻസെന്റ് പട്ടണത്തിൽ സെന്റ് ലോറൻസ് നദിയിൽ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു. തെരച്ചിലിനൊടുവിൽ സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തി.
സഹോദരിയെ കാണാനെത്തിയ മേരി നദിയിലേക്ക് ഇറങ്ങിയതിന് ശേഷം ഒഴുക്കിൽപ്പെട്ടതായിരിക്കാമെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എൻ.വൈ.പി.ഡി ബ്ലൂ, ലോ ആൻഡ് ഓർഡർ, ഇ.ആർ, ലോസ്റ്റ് തുടങ്ങിയ ടി.വി ഷോകളിലൂടെയാണ് മേരി പ്രശസ്തയായത്. എ സിവിൽ ആക്ഷൻ, ഗ്രിഡ് അയൺ ഗാംഗ് തുടങ്ങി 20 ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |