SignIn
Kerala Kaumudi Online
Thursday, 18 June 2026 4.22 AM IST

എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

വർക്കല: കേരളത്തിന്റെ സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും സംസ്കാരിക സമുച്ചയങ്ങൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ പ്രഥമ പൊതുമേഖലാ സംരംഭമായ വർക്കലയിലെ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ (രംഗകലാ കേന്ദ്രം) പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരത്തെയും കലയെയും തകർക്കാ ൻ പ്രതിലോമശക്തികൾ ശ്രമിക്കുന്ന കാലമാണിത്. അതിനാൽ സാംസ്കാരിക കേന്ദ്രങ്ങൾ ബഹുമുഖമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. രംഗകലാ കേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രോജക്ട് വിഷൻ അവതരിപ്പിച്ചു. ചടങ്ങിൽ സംഗീതജ്ഞ ടി.എം. കൃഷ്ണ, ഡോ. രാജശ്രീ വാര്യർ, ആർക്കിടെക്ട് സുധീർ, ചുവർ ചിത്രകാരനായ സുരേഷ് മുതുകുളം എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. വിവിഡ് കോർപ്പറേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ വി. രാമചന്ദ്രൻ പോറ്റി സ്വാഗതവും ഡോ. രവി രാമൻ നന്ദിയും പറഞ്ഞു. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്‌. ശ്രീനിവാസ്, അപക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, അഡ്വ. എസ്. ഷാജഹാൻ, എസ്‌. രാജീവ്, സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് ഡോ. വി. സന്തോഷ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, വർക്കല നഗരസഭ കൗൺസിലർ സി. അജയകുമാർ, എ. ബാലിക്ക്, ഷീജ സുനിൽ, ബേബി രവീന്ദ്രൻ, പ്രിയങ്ക ബെറിൽ, ആർ. സൂര്യ, ബിജുകുമാർ, ഹസീന, എം.കെ. യൂസഫ്, വി. രഞ്ജിത്ത്, കെ. രഘുനാഥൻ, അഡ്വ. ബി. രവികുമാർ, റസലുദ്ധീൻ, വർക്കല സജീവ്, സജീർ കല്ലമ്പലം, ദാവൂദ്, അഡ്വ. എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA