SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

ഫാരിസ്-പിണറായി സാമ്പത്തിക റാക്കറ്റ് പ്രധാനമന്ത്രിയെ അറിയിക്കും:പി.സി.ജോർജ്

Increase Font Size Decrease Font Size Print Page
pc-george-and-pinarayi

കോട്ടയം: ഫാരിസ് അബൂബക്കറിന്റെ സാമ്പത്തിക റാക്കറ്രിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും പങ്കാളികളാണെന്ന് ആവർത്തിച്ച പി.സി.ജോർജ്, ഇക്കാര്യം പ്രധാനമന്ത്രിയടക്കമുള്ളവരെ കണ്ട് അറിയിക്കുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി അമേരിക്കയ്ക്കോ ദുബായിലേക്കോ പോകുമ്പോൾ തൊട്ടടുത്ത ദിവസം മകളും ഈ സ്ഥലങ്ങളിലെത്താറുണ്ടെന്നും ജോർജ് പറഞ്ഞു.

ഇത് പറയുന്നവരെ ശരിപ്പെടുത്തുന്നത് മര്യാദയാണോ? ക്രൈം ബ്രാഞ്ചുകാരൻ തിരുവനന്തപുരത്തിന് വിളിപ്പിച്ചത് ഒരു മണിക്കൂറിനകം വിടാമെന്ന് പറഞ്ഞാണ്. സ്വപ്നയുമായി ഗൂഢാലോചന നടത്തിയിട്ടില്ല. പരാതിക്കാരി മുറിയിൽ വന്നോയെന്ന് പൊലീസ് ചോദിച്ചു. പരാതിക്കാരിയെ കാണുമ്പോൾ ഗൺമാൻ കൂടെയുണ്ടായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത സുനിൽകുമാർ എന്ന സാക്ഷിയെ ക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചു.ഡിജിറ്റൽ തെളിവെന്ന് പറഞ്ഞ് ഹാജരാക്കിയത് ഫോറൻസിക് പരിശോധനയിൽ തെളിയും. കള്ളക്കേസ് എടുക്കുകയാണ് പിണറായി വിജയൻ. എന്റെ ഭാര്യയെയും പ്രതിയാക്കാൻ ശ്രമിക്കുന്നു. സർക്കിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മാനനഷ്ടത്തിന് പരാതി നൽകും. ഉദ്യോഗസ്ഥർ നിരപരാധികളാണ്. മുഖ്യമന്ത്രിക്കെതിരായ പോരാട്ടം തുടരും

ഭാര്യ ഉഷയ്ക്കെതിരെ കേസെടുക്കട്ടെ. അവളെ ചുമന്ന് കൊണ്ടുപൊയ്ക്കോട്ടേ. തിരിച്ചിങ്ങ് തന്നേക്കണം. എന്റെ കൈയിൽ രണ്ട് തോക്കുണ്ട്. ഭാര്യാ പിതാവിന്റെ തോക്കാണ് ഒന്ന്. ഇതെല്ലാം സ്വയരക്ഷയ്ക്കാണ്. ആരുടെ നേരെയും തോക്കെടുത്തിട്ടില്ല-പി.സി.ജോർജ് പറഞ്ഞു.

TAGS: PC GEORGE AND PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY