SignIn
Kerala Kaumudi Online
Sunday, 20 September 2026 3.44 AM IST

കിണറിലെ 18 അടിയോളം വെള്ളം അപ്രത്യക്ഷമായി

kinar

ചേർപ്പ്: ശനിയാഴ്ച രാത്രിവരെ നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റിൽ ഇരുട്ടിവെളുത്തപ്പോൾ 18 അടിയോളം വെള്ളം അപ്രത്യക്ഷമായി. വെങ്ങിണിശ്ശേരി ശ്രീനാരായണ തപോവനം ആശ്രമം റോഡിൽ തണ്ടാശ്ശേരി സതീശന്റെ വീട്ടുകിണറ്റിലെ വെള്ളമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. രാവിലെയുണ്ടായ ഉറവയിൽ അല്പം വെള്ളം ഉയർന്നിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് കിണറ്റിൽ 18 അടിയോളം വെള്ളം താഴ്ന്നതായി കണ്ടത്. എന്നാൽ, കിണറിന് കേടുപാടില്ല. കിണറിനുള്ളിൽ കുഴൽക്കിണറുണ്ടെങ്കിലും 15 വർഷമായി ഉപയോഗിക്കാറില്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. മേൽക്കൂരയിലെ വെള്ളം പൈപ്പ് വഴി കിണറ്റിലേക്ക് വിടുന്നുണ്ട്.

അടുത്തുതന്നെയുള്ള കുന്നിന്റെ ഒരു ഭാഗം മണ്ണെടുത്ത നിലയിലാണ്. സമീപ വീടുകളിൽ കുഴൽക്കിണറുകളുമുണ്ട്. സംഭവമറിഞ്ഞ് ദുരന്ത നിവാരണ അതോറിട്ടിയും ഭൂഗർഭജല വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER LEVEL DECREASED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA