SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.49 AM IST

മമ്മൂട്ടിയുടെ നായികമാരായി അമലയോടൊപ്പം സ്നേഹയും ഐശ്വര്യ ലക്ഷ്മിയും

ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് 15ന് പൂയംകുട്ടിയിൽ

mmamo

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോളിനൊപ്പം സ്നേഹയും ഐശ്വര്യ ലക്ഷ്മിയും നായികമാരായി എത്തുന്നു. മമ്മൂട്ടിയുടെ നായികയായി ഐശ്വര്യ ലക്ഷ്മിയും അമല പോളും ആദ്യമാണ്. തുറപ്പുഗുലാൻ, ദ് ഗ്രേറ്റ് ഫാദർ, തമിഴിൽ വന്ദേമാതരം, ആനന്ദം എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി സ് നേഹ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ബി. ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒന്നിച്ച പ്രമാണിയിലും സ്നേഹ ആയിരുന്നു നായിക. ജൂലായ് 15ന് ചിത്രത്തിന്റെ ചിത്രീകരണം പൂയംകുട്ടിയിൽ ആരംഭിക്കും. മമ്മൂട്ടി 18ന് ജോയിൻ ചെയ്യും.ഉദയകൃഷ്ണ ആണ് രചന നിർവഹിക്കുന്നത്. ഫൈസി ആണ് ഛായാഗ്രഹണം.

എറണാകുളം വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY