SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.22 AM IST

ആരോഗ്യ സംഗമം

arogya

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ജില്ലയിലെ ജീവനക്കാരുടെ വാട്സ്അപ്പ് കൂട്ടായ്മയായ റിട്ടയേർഡ് ഫ്രണ്ട്സ് ആരോഗ്യ വകുപ്പ് കാസർകോടിന്റെ ആഭിമുഖ്യത്തിൽ കാരാട്ട് വയലിലുള്ള പെൻഷൻ ഭവനിൽ ആരോഗ്യ കൂട്ടായ്മ എന്ന പേരിൽ സംഗമം നടന്നു. നഗരസഭാ കൗൺസിലർ കെ.വി.സുശീല ഉദ്ഘാടനം ചെയ്തു. കെ.അമ്പാടി അധ്യക്ഷത വഹിച്ചു. സിനിമ നടൻ ടി. പി.കുഞ്ഞിക്കണ്ണൻ മുഖ്യാതിഥിയായിരുന്നു. കെ.പി.ശാന്തകുമാരി, പി.കെ.ഇന്ദിര, വി.നാരായണൻ, ഇ.പി.ഗോപിനാഥ്, പി.ഗോപാലൻ, വി.നാരായണൻ മോഹൻദാസ് മാപിടച്ചേരി എന്നിവർ സാസംസാരിച്ചു. കെ.പവിത്രൻ സ്വാഗതവും ജോളി ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.അമ്പാടി (പ്രസി),വി.രാജൻ (വൈസ് പ്രസിഡന്റ്),​ കെ.പവിത്രൻ (സെക്രട്ടറി)​,​ ജോളി ജോസഫ് (ജോ.സെക്ര) കെ പദ്മിനി (ട്രഷ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL