SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.35 PM IST

തൃശൂർ പുലികൾ 6ന് കൊല്ലത്ത്

tiger

കൊല്ലം: തൃശൂർ നഗരത്തിന് സ്വന്തമായ പുലികൾ 6ന് കൊല്ലത്തെത്തുന്നു. ജില്ലാഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിലാണ് പുലികൾ പങ്കെടുക്കുന്നത്. ഓണം വാരഘോഷം 6ന് രാവിലെ 10ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് നഗരത്തിൽ ഓണഘോഷയാത്ര നടക്കും. ജില്ലയിലെ 14 കേന്ദ്രങ്ങളിലായി വിവിധ ദിവസങ്ങളിൽ കലാപരിപാടികളും അരങ്ങേറും. കൊല്ലം ബീച്ച്, ആശ്രാമം ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ 6മുതൽ 11 വരെ വൈകിട്ട് 6.30നാണ് പരിപാടികൾ നടത്തുക. ചതയഘോഷത്തിന്റെ തിരക്കുകൾ പരിഗണിച്ച് 10ന് പ്രധാന വേദികളിൽ കലാപരിപാടികൾ ഉണ്ടായിരിക്കില്ല. 27 ലക്ഷം രൂപയാണ് ജില്ലയിലെ ഓണാഘോഷത്തിനായി ചെലവഴിക്കുക. 11ന് സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും.

കൊല്ലം ബീച്ചിൽ 6ന് പ്രസീതയുടെ നാടൻപാട്ട്, 7ന് നയനാനായർ, റഹ്‌മാൻ കൂട്ടുകെട്ടിന്റെ ഗാനമേള, 8ന് രാജാസാഹിബിന്റെ മിമിക്സ്, 9ന് എം മെഷീന്റെ ഫ്യൂഷൻ ബാൻഡ് മിക്സ്, 11ന് പിന്നണി ഗായകൻ ഹീഷാമിന്റെ ഗാനമേള. ചിൽഡ്രൻസ് പാർക്കിൽ 6ന് ലക്ഷ്മി ജയന്റെ ഗാനമേള, 7ന് ജാസിഗിഫ്റ്റിന്റെ ഗാനമേള, 8ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള, 9ന് രാഗിണി പണിക്കർ, ബിദ്യദാസ് എന്നിവരുടെ ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസ്. 6ന് രാത്രി 7ന് കന്നേറ്റിയിൽ ആശ്രാമം ഉണ്ണിയുടെ ഗാനമേള, 7ന് രാത്രി 8ന് നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ കൊല്ലം അറിവ് നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ട്, 8ന് വൈകിട്ട് 5ന് സാമ്പ്രാണിക്കോടിയിൽ ആലപ്പുഴ മധുരിമയുടെ ഗാനമേള, കോട്ടയ്ക്കകത്ത് ഹർഷകുമാറിന്റെ കഥാപ്രസംഗം, 9ന് വൈകിട്ട് 5.30ന് മൺറോത്തുരുത്തിൽ വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം, രാത്രി 7ന് പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിൽ കാളിദാസകലാകേന്ദ്രത്തിന്റെ നാടകം- ചന്ദ്രികയ്ക്കുമുണ്ടൊരുകഥ, 10ന് രാത്രി 8ന് ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറിയിൽ പരവൂർ നാടകശാലയുടെ നാടകം- പ്രണയലേഖനം,11ന് രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ മാരാരിമുട്ടം ജോണിയുടെ കഥാപ്രസംഗം എന്നിവ നടക്കുമെന്ന് എം. മുകേഷ് എം.എൽ.എ, എക്സ്. ഏണസ്റ്റ്, എ.കെ. സവാദ്, സജീവ് സോമൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL