തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് ഇന്ന്. ഉച്ചയ്ക്ക് 12.30ന് തൃശൂർ പ്രസ് ക്ലബിൽ മന്ത്രി ആർ. ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തും. ജൂലായ് 4 ന് നടത്തിയ പ്രവേശനപരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂട്ടിച്ചേർത്ത് സമീകരിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
എൽ.എൽ.ബി, നഴ്സിംഗ് എൻട്രൻസ്
തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ 25നും എം.എസ് സി നഴ്സിംഗ് പ്രവേശന പരീക്ഷ 26നും നടത്തും. അഡ്മിറ്റ് കാർഡ് www.cee.kerala.gov.in ൽ നിന്നും പിന്നീട് ഡൗൺലോഡ് ചെയ്യാം.
സാങ്കേതിക സർവകലാശാലയിൽ
ഫെലോഷിപ്പോടെ പിഎച്ച്.ഡി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ എ.ഐ.സി.ടി.ഇ ഡോക്ടറൽ ഫെലോഷിപ്പ് സ്കീമിന് കീഴിലുള്ള മുഴുവൻ സമയ പിഎച്ച്.ഡിക്ക് 20നകം www.app.ktu.edu.in ൽ അപേക്ഷിക്കണം. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ്, തൃശൂർ എൻജിനിയറിംഗ് കോളേജ്, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, കൊല്ലം ടി.കെ.എം എൻജിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ ഗവേഷണപഠനം നടത്താം. ജനറൽ/എൻ.സി.എൽ-ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് 1100 രൂപയും എസ്.സി, എസ്.ടി, പി.എച്ച് വിഭാഗക്കാർക്ക് 550 രൂപയുമാണ് ഫീസ്. phdadf@ktu.edu.in ൽ സംശയങ്ങൾക്ക് മറുപടി ലഭിക്കും.
ഇഗ്നോയുടെ
പ്രൊഫഷണൽ പ്രോഗാം
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ ആഭിമുഖ്യത്തിൽ കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപർക്കായി ദേശീയ വിദ്യാഭ്യാസനയം ആസ്പദമാക്കി ആറുദിവസത്തെ പ്രൊഫഷണൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടത്തും. വിവിധ ബാച്ചുകളായി പ്രോഗ്രാം. താത്പര്യമുള്ളവർക്ക് https://ignou-nep-pdp.samarth.ac.in/ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശാനുസരണം യു.ജി.സിയും ഇഗ്നോയും ചേർന്നാണ് പ്രോഗ്രാം നടത്തുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള മറ്റു കരിയർ അഡ്വാൻസ്മെന്റ് പ്രോഗാമുകൾക്ക് തുല്യമാണ്. ഫോൺ: 0471-2344113/9447044132. ഇമെയിൽ: rctrivandrum@ignou.ac.in
കിറ്റ്സിൽ എം.ബി.എ കോഴ്സ്
തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന് കീഴിലെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ കിറ്റ്സിൽ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: www.kittsedu.org, ഫോൺ: 9447013046, 0471- 2329539
പി.ജി നഴ്സിംഗ് പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ എം.എസ്സി നഴ്സിംഗ് പ്രവേശനത്തിന് 13ന് രാവിലെ 10വരെ www.cee.kerala.gov.in ൽ അപേക്ഷിക്കാം.
ബി ടെക്
കോളജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2022-23 അദ്ധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അംഗീകരിച്ച കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ. റാങ്ക് ലിസ്റ്റിലുള്ളവർക്ക് 12വരെ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി നൽകാം. ഫോൺ: 0471-2560363, 364
കിലയിൽ അസിസ്റ്റന്റ്
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ്/ വിവിധ ബോർഡുകൾ/ കോർപ്പറേഷനുകൾ/ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരംനിയമനം ലഭിച്ച സമാനതസ്തികയിലും സമാന ശമ്പളസ്കെയിലിലും ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.kila.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |