SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.27 AM IST

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഉറക്കെ പാട്ടുവെച്ചാൽ 1000 രൂപ പിഴ വിജ്ഞാപനമിറക്കി ദക്ഷിണ റെയിൽവേ

a

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടയിൽ ഉച്ചത്തിൽ മൊബൈൽഫോൺ ലൗഡ്സ്പീക്കറിലോ സ്പീക്കറിലോ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് കാണിച്ച് നേരത്തെ ജനവിശ്വാസ് ബില്ലിൽ ഭേദഗതി വരുത്തി റെയിൽവേ ചട്ടങ്ങൾ കർശനമാക്കിയിരുന്നു.

സഹയാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെക്കുകയോ വീഡിയോ കാണുകയോ ചെയ്താൽ 1000 രൂപവരെ പിഴ ചുമത്തും. കുറ്റകൃത്യം ആവർത്തിച്ചാൽ 5000 രൂപ പിഴയോ ആറു മാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.നിയമം ലംഘിക്കുന്ന യാത്രക്കാരെ സ്റ്റേഷനിൽനിന്നും ട്രെയിനിൽനിന്നും പുറത്താക്കും. റെയിൽവേ ആക്ട് 145 (2) വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്.

പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഇതിനെക്കുറിച്ച് അനൗൺസ്‌മെന്റുകൾ നടത്താനും നോട്ടിസുകൾ പ്രദർശിപ്പിക്കാനും നിർദേശം നൽകി. ഒക്ടോബർ ഇരുപതിനകം ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ഡിവിഷനുകളോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA