SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.15 PM IST

ഡോ.കിരൺ ആനന്ദ് ഗുരുവായൂർ മേൽശാന്തി

news-photo-

ഗുരുവായൂർ: ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്ക് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ കക്കാട്ട് മനയിൽ ഡോ.കിരൺ ആനന്ദ് നമ്പൂതിരിയെ (34) തിരഞ്ഞെടുത്തു. ഓതിക്കൻ കുടുംബാംഗമാണ്. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. സെപ്തംബർ 30 ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം സ്ഥാനമേൽക്കും.

കിരൺ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേൽശാന്തി നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. 2015 മുതൽ മോസ്‌കോയിലെ കേരള സെന്ററിൽ ആയുർവേദ ഡോക്ടറായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. കക്കാട് ആനന്ദൻ നമ്പൂതിരിയുടെയും ശാരദ അന്തർജനത്തിന്റെയും മകനാണ്. ഭാര്യ ഡോ.മാനസി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA