SignIn
Kerala Kaumudi Online
Friday, 18 September 2026 9.37 PM IST

ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വിറ്റ് ബി ജെ പിയിലെത്തിയ ആൾ, വിലപേശി കിട്ടിയ നേട്ടത്തിൽ ഗവർണർ മതിമറക്കുന്നു; വിമർശനവുമായി സി പി എം മുഖപത്രം

governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സി പി എം മുഖപത്രം. നിലപാട് വിറ്റ് ബി ജെ പിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാൻ, എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണെന്നാണ് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലെ വിമർശനം.


'ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതിയാണ്. ഇദ്ദേഹമാണ് അഴിമതിയില്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്ത് വരുന്നത്. ബി ജെ പിയുടെ കൂലിപ്പടയാളിയായി അസംബന്ധ നാടകം നയിക്കുകയാണ്. വിലപേശി കിട്ടിയ നേട്ടങ്ങളിൽ മതിമറന്നാടുന്നു.'- എന്നും ലേഖനത്തിൽ പറയുന്നു. രണ്ട് ലേഖനങ്ങളിലായാണ് ദേശാഭിമാനിയിലെ രൂക്ഷവിമർശനം.

സി പി ഐ മുഖപത്രം ജനയുഗത്തിലും ഗവർണറെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ലേഖനമുണ്ട്. ഗവർണർ മനോനില തെറ്റിയവരെപ്പോലെ പെരുമാറുന്നുവെന്നും,ബ്ലാക്ക്‌‌മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നുവെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്.


'സർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. രാജ്ഭവന്റെയും ഗവർണറുടെയും ധൂർത്ത് വെബ്‌സൈറ്റിൽ വ്യക്തമാകും. ഓരോ മാസവും ഗവർണർ സംവിധാനത്തിന് കോടികളാണ് ചെലവഴിക്കുന്നത്.' എന്നും ലേഖനത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR ARIF MOHAMMAD KHAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA