SignIn
Kerala Kaumudi Online
Monday, 25 May 2026 4.01 PM IST

എല്ലാ വർഗീയതയും എതിർക്കണം: ജയ്റാം രമേശ്

jayaram-ramesh

വണ്ടൂർ: ന്യൂനപക്ഷ - ഭൂരിപക്ഷ വർഗീയതയെ എതിർക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം പറഞ്ഞു. എല്ലാ തരത്തിലുള്ള വർഗീയതയേയും കോൺഗ്രസ് എതിർക്കും. മനുഷ്യരെ വിഘടിപ്പിക്കാൻ മതത്തെ ഉപയോഗിക്കുന്നതിനെയും എതിർക്കണം. പല വർഗീയ സംഘടനകളും രാഷ്ട്രീയ സംഘടനകളും പലപ്പോഴായി നിരോധിക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ വൈവിദ്ധ്യത്തിൽ അഭിമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര നരേന്ദ്രമോദി നടത്തുന്ന മൻ കി ബാത്തല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിൽ കണ്ടും കേട്ടും നടത്തുന്ന ജനമൈത്രീ യാത്രയാണ്. സമൂഹത്തിലെ നാനാതുറകളിൽപെട്ടവരുമായി രാഹുൽ ചർച്ച നടത്തുകയും അവരുടെ പ്രശ്നങ്ങൾ കേട്ടറിയുകയും ചെയ്യുന്നുണ്ടെന്നും ജയ്റാം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JAYARAM RAMESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA