SignIn
Kerala Kaumudi Online
Saturday, 13 June 2026 2.31 PM IST

ശ്രീചിത്രയിൽ 15 മുതൽ ടെലിമെഡിസിൻ പൂർണതോതിൽ ആരംഭിക്കും

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർചികിത്സ നടത്തുന്ന രോഗികൾക്കായി വീഡിയോ ഉൾപ്പെടെയുള്ള ടെലിമെഡിസിൻ പുനപരിശോധന ക്ലിനിക് 15 മുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. രോഗിയുടെ മുൻകൂട്ടിയുള്ള അഭ്യർത്ഥനപ്രകാരം,അതതു വിഭാഗത്തിലെ ഡോക്ടർമാർ നിശ്ചയിക്കുന്ന സമയത്താണ് പരിശോധന നടക്കുക. ടെലിഫോൺ /ഇ - മെയിൽ/കത്ത്/ അക്ഷയ സെന്റർ/ ഓൺലൈൻ പോർട്ടൽ മുഖേന (www.sctimst.ac.in, https://patientportal.sctimst.ac.in) രോഗികൾക്ക് അപ്പോയിന്റ്മെന്റിനായി രജിസ്റ്റർ ചെയ്യാം. ചികിത്സാരേഖകൾ പരിശോധിച്ച് ഡോക്ടർമാർ തീയതിയും സമയവും നൽകും.ടെലിമെഡിസിനായുള്ള മുറിയിൽ വെളിച്ചം, മികച്ച ഇന്റർനെറ്റ് കണക്ഷൻ,കമ്പ്യൂട്ടർ,ഓഡിയോ/വീഡിയോ സൗകര്യങ്ങൾ എന്നിവ രോഗി ഉറപ്പാക്കണം. മുമ്പ് ഡോക്ടർ തന്ന കുറിപ്പടി, മരുന്നുകളുടെ വിവരങ്ങൾ,പരിശോധന റിപ്പോർട്ടുകൾ എന്നിവയും കരുതണം. രാജ്യത്തെവിടെയുമുള്ള ഡോക്ടർമാർക്ക് ടെലിമെഡിസിൻ വഴി ശ്രീചിത്രയിലെ ഡോക്ടർമാരുമായി സങ്കീർണമായ കേസുകൾ ചർച്ച ചെയ്യാവുന്ന ഡോക്ടർ ടു ഡോക്ടർ ടെലിമെഡിസിൻ സേവനങ്ങളും ഉടൻ ശ്രീചിത്രയിൽ ആരംഭിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.രൂപാ ശ്രീധർ, ടെലിമെഡിസിൻ ഫെസിലിറ്റി പ്രൊഫസർ ഇൻ ചാർജ് ഡോ.ബിജു സോമൻ, കാർഡിയോ തൊറാസിക് സർജറി എച്ച്.ഒ.ഡി ഡോ.ബൈജു എസ്.ധരൻ, പ്രൊഫ. ഡോ.വിവേക് പിള്ള, ന്യൂറോ സർജറി എച്ച്.ഒ.ഡി ഡോ.ഈശ്വർ, ന്യൂറോളജി എച്ച്.ഒ.ഡി ഡോ.പി.എൻ.ശൈലജ, കാർഡിയോളജി പ്രൊഫസർ ഡോ.ഹരികൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചികിത്സാ ഷെഡ്യൂൾ (പൊതുഅവധി ഒഴികെ)

തിങ്കൾ മുതൽ വെള്ളി വരെ

കാർഡിയാക് സർജറി ജനറൽ റിവ്യൂ: രാവിലെ 8 മുതൽ 9 വരെ

കാർഡിയോളജി,ന്യൂറോ സർജറി ജനറൽ റിവ്യൂ: ഉച്ചയ്‌ക്ക് 2 മുതൽ 3 വരെ

ഇന്റർവെൻഷണൽ റേഡിയോളജി: വൈകിട്ട് 3 - 4

ന്യൂറോളജി ജനറൽ റിവ്യൂ: 4 - 5

തിങ്കൾ - മൂവ്മെന്റ് ഡിസ്കോർഡർ ന്യൂറോ,വൈകിട്ട് 3 മുതൽ 4 വരെ

ചൊവ്വ: ന്യൂറോ മസ്‌കുലർ, ഉച്ചയ്‌ക്ക് 12 മുതൽ 1 വരെ

ബുധൻ: അപസ്‌മാരം 1 ന്യൂറോ, 12 -1

വ്യാഴം: മെമ്മറി ആൻഡ് ന്യൂറോ ബിഹേവിയർ (12 - 1), സ്ളീപ്പ് ന്യൂറോ (3 - 4)

വെള്ളി : സ്ട്രോക്ക് ന്യൂറോ (12 - 1), അപസ്മാരം 2 ന്യൂറോ (3 - 4)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL