
പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണവകുപ്പിന്റെ കീഴിൽ കോന്നി പെരിഞ്ഞോട്ടക്കലിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജിയിലേക്ക് താത്കാലിക അദ്ധ്യാപക (ഹിന്ദി) തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് സഹിതം കോന്നി സി.എഫ്.ആർ.ഡി ആസ്ഥാനത്ത് ഓഗസ്റ്റ് അഞ്ച് രാവിലെ 11.30ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2961144.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |