തേഞ്ഞിപ്പലം: വെയിലൊഴിഞ്ഞു നിന്നെങ്കിലും ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിൽ വീറും വാശിയുമേറെയുള്ള മത്സരച്ചൂടിന് കുറവുണ്ടായിരുന്നില്ല. ട്രാക്കിലും മറ്റ് മത്സരങ്ങളിലും ആവേശം നിറഞ്ഞു തന്നെ നിന്നു. ഐഡിയൽ കടകശ്ശേരിയുടെ പൂഴിക്കടകൻ വിദ്യകളിലൂടെ 26 സ്വർണ്ണവും 10 വെള്ളിയും 6 വെങ്കലവുമടക്കം
171 പോയിന്റുകൾ നേടി എടപ്പാൾ ഉപജില്ല ബഹുദൂരം മുന്നിലാണ്. 14 സ്വർണ്ണവും എട്ട് വെള്ളിയും 12 വെങ്കലവുമടക്കം116 പോയിന്റുകൾ നേടി തിരൂർ ഉപജില്ല രണ്ടാംസ്ഥാനത്ത് കുതിക്കുന്നു. 4സ്വർണ്ണവും 6 വെള്ളിയും 3 വെങ്കലവുമടക്കം 51.5 പോയന്റുകളുമായി കിഴിശ്ശേരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സ്കൂളുകളിൽ ഐഡിയൽ കടകശ്ശേരിയുടെ കുതിപ്പിന് അടുത്തുപോലും ആരുമില്ല. 23 സ്വർണ്ണവും 10 വെള്ളിയും 4 വെങ്കലവുമടക്കം 149 പോയിന്റാണ് അവർ ഇതുവരെ വാരിക്കൂട്ടിയത്. 9 സ്വർണ്ണവും 3 വെള്ളിയും 6 വെങ്കലവുമടക്കം 60 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരാണ് (തിരൂർ ഉപജില്ല) രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണ്ണവും 8 വെള്ളിയും 2 വെങ്കലവുമടക്കം 40പോയിന്റുമായി ആർ.എം.എച്ച്.എസ് മേലാറ്റൂർ (മേലാറ്റൂർ ഉപജില്ല) മൂന്നാം സ്ഥാനത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |