കൊല്ലം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മൂന്നുപേരെ എം.ഡി.എം.എയും കഞ്ചായവുമായി പിടികൂടി.
ആശ്രാമം പുത്തൻ കണ്ടത്തിൽ വീട്ടിൽ വൈശാഖിൽ (22) നിന്ന് 0.173 ഗ്രാം എം.ഡി.എം.എയും ചിന്നക്കട പുള്ളിക്കട സോഫിയാ ഭവനത്തിൽ സച്ചു ബേബി തോമസിൽ നിന്ന് 0.225 ഗ്രാം എം.ഡി.എം.എയുമായും പെരിനാട് കുഴിയം തെക്ക് വാഴോട്ട് പുത്തൻവീട്ടിൽ ആകർഷ് അശോകിൽ നിന്ന് (21) 20 ഗ്രാം കഞ്ചാവും, 2.280 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്.
പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ, ഡ്രൈവർ സുബാഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |