SignIn
Kerala Kaumudi Online
Monday, 22 June 2026 1.59 PM IST

കെ എൽ രാഹുലും അഥിയാ ഷെട്ടിയും പുതിയ ജീവിതത്തിലേയ്ക്ക്; താരവിവാഹം ഇന്ന് വൈകിട്ട്

kl-rahul-athiya-shetty

ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി അഥിയാ ഷെട്ടിയും ഇന്ന് വിവാഹിതരാകും. അഥിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ച് വൈകിട്ട് നാല് മണിക്കാണ് വിവാഹം. മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

വൈകിട്ട് ആറരയോടെ കുടുംബസമേതം ഇരുവരും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് സുനിൽ ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്ക് വേണ്ടി പ്രത്യേകം വിരുന്ന് സംഘടിപ്പിക്കും.

ഏറെ നാളായി രാഹുലും അഥിയയും പ്രണയത്തിലാണ്. എന്നാൽ ഇക്കാര്യം ഇരുവരും വെളിപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും അഥിയയും പങ്കെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KL RAHUL ATHIYA SHETTY, KL RAHUL ATHIYA SHETTY WEDDING, KL RAHUL ATHIYA SHETTY WEDDING PHOTOS, KL RAHUL ATHIYA SHETTY WEDDING VIDEOS, ACTRESS CRICKETER WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360