SignIn
Kerala Kaumudi Online
Monday, 05 October 2026 11.52 AM IST

വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി,​ ഡീൻ ഉൾപ്പെടെ രാജി വച്ചത് എട്ടുപേർ

kkk

കോട്ടയം : കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ ഉൾപ്പെടെ എട്ടുപേ‌രാണ് രാജി വച്ചത്. ഡയറക്ടർ ശങ്കർ മോഹനെ പിന്തുണച്ചിരുന്നവരാണ് രാജി വച്ചവർ. 18ാം തീയതി തന്നെ ശങ്കർമോഹന് രാജി സമർപ്പിച്ചിരുന്നതായി അദ്ധ്യാപകർ പറഞ്ഞു. അദ്ധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന പരാതി അംഗീകരിക്കാനിവില്ലെന്നും ഇവർ വ്യക്തമാക്കി.


മന്ത്രി ആർ. ബിന്ദുവുമായി നടത്തിയ ചർച്ചയെതുടർന്ന് വിദ്യാ‌ർത്ഥികൾ 50 ദിവസമായി നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിച്ചിരുന്നു,​ വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സനരം അവസാനിപ്പിച്ചത്. പുതിയ ഡയറക്ടറെ ഉടൻ നിയമിക്കുമെന്നും അക്കാഡമിക വിഷയങ്ങളിലെ പരാതി പരിശോധിക്കാൻ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KR NARAYANAN FILM INSTITUTE, KR NARAYANAN INSTITUTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA