ചെറുതോണി :തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ നേതൃസംഗമം ഉദ്ഘാടനം ചെയ്തു.
പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജില്ലയിലെ കോൺഗ്രസിന്റെ പ്രവർത്തന കാര്യങ്ങൾ ചിട്ടപ്പെടുത്തുന്നതിനായാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ സംഗമം സംഘടിപ്പിച്ചത്. ഡീൻ കുര്യാക്കോസ് എംപിനടത്തിയ സമര യാത്ര ഏറെ അവസരോചിതമായിരുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ്എം. പി , നേതാക്കന്മാരായ വി .പി സജീന്ദ്രൻ, എം .ലിജു, ജോസി സെബാസ്റ്റ്യൻ, എസ് .അശോകൻ , ബി എ അബ്ദുൾ ലത്തീഫ്, , ഇ എം. ആഗസ്തി തുടങ്ങിയവർ പ്രസംഗിച്ചു.
മാർ ജോൺ നെല്ലിക്കുന്നേലുമായി
കൂടിക്കാഴ്ച്ച നടത്തി
ഇടുക്കി രൂപതാആസ്ഥാനത്ത് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലുമായി പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ കൂടിക്കാഴ്ച നടത്തി. എന്നാൽ ഇത് സംബന്ധിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |