കോതമംഗലം: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ വെണ്ടുവഴി വാത്തപ്പിള്ളി അഖിൽ (27), പിണ്ടിക്കാനായിൽ ഷിന്റോ (34), ഇരമല്ലൂർ പുത്തൻപുര സുരേഷ് (കുഞ്ഞായി) (34), മാതിരപ്പിള്ളി അറയ്ക്കൽ പുത്തൻപുരയിൽ അഖിൽ (24) എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ന് രാത്രി 11 മണിയോടെയാണ് മുത്തംകഴി സ്വദേശിയായ യുവാവിനെെ കുത്തിയും കമ്പിവടിക്ക് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ് ഐ എം.ടി റെജി, എ എസ്ഐ മാരായ റെജി രഘുനാഥ്, സലീം. സി പി ഒമാരായ നിജാസ് ,ഷക്കീർ ,അജിംസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |