SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.01 AM IST

ശബരിമല മാസ്‌റ്റ‌ർ പ്ളാനിന് 30 കോടി, എരുമേലിയിൽ 10 കോടി കൂടിനൽകും, നിലയ്‌ക്കൽ വികസനത്തിനായി രണ്ടരകോടി നീക്കിവച്ച് സർക്കാർ

sabarimala

തിരുവനന്തപുരം: സംസ്ഥാന ബ‌ഡ്‌ജറ്റിൽ ശബരിമലയ്‌ക്കും അനുബന്ധമായ തീർത്ഥാടന കേന്ദ്രങ്ങൾക്കും വികസനതുക നീക്കിവച്ച് സർക്കാർ. ശബരിമല മാസ്‌റ്റർ പ്ളാനിന് 30 കോടി രൂപയാണ് അനുവദിച്ചത്. എരുമേലി മാസ്‌റ്റർ പ്ളാനിനായി 10 കോടി രൂപയും അനുവദിച്ചു. നിലയ്‌ക്കൽ വികസനത്തിനായി 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.


അതേസമയം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ശല്യം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 50.85 കോടിരൂപ നീക്കിവച്ചു. വനാതിർത്തികൾ ചിട്ടപ്പെടുത്താൻ 28 കോടി അനുവദിക്കും. ശബരിമലയിൽ കുടിവെളള വിതരണത്തിനായി 10 കോടി രൂപ നീക്കിവച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA MASTER PLAN, SABARIMLA, MASTERPLAN, MONEY ALLOTTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA