ആലപ്പുഴ: കേരള കള്ളുചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള പഠനക്കിറ്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5 വരെ ദീർഘിപ്പിച്ചു. സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം.
നിശ്ചിത അപേക്ഷയോടൊപ്പം 2026-27 അധ്യയന വർഷത്തിൽ വിദ്യാർഥി ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ (ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ) സർട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0477-2267751.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
