SignIn
Kerala Kaumudi Online
Saturday, 03 October 2026 2.02 AM IST

ജാഗ്രത വേണമെന്ന് പൊലീസ് വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്

തിരുവനന്തപുരം:ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിവിവരങ്ങളും തട്ടിയെടുക്കുന്നത് വർദ്ധിക്കുന്നതായി പൊലീസ്. ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയുടെ കസ്റ്റമർകെയർ നമ്പറുകളെന്ന പേരിലാണ് തട്ടിപ്പ്. സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ കണക്ടാവില്ല. കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കും. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. രജിസ്ട്രേഷൻ ഫീസും വെരിഫിക്കേഷൻ ഫീസും ചോദിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിവിവരങ്ങളും ചോർത്താനാവും. ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർകെയർ നമ്പറുകൾ പൂർണ്ണമായി വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചു. സേവനത്തിന് സ്ഥാപനങ്ങളുടെ ഔദ്യോഗികവെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കണം. അജ്ഞാതരുടെ ആവശ്യപ്രകാരം റിമോട്ട് ആക്‌സസ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ രജിസ്‌‌ട്രേഷൻ ഫീസുകൾ നൽകുകയോ ചെയ്യരുത്. ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ തുടങ്ങിയവ പങ്കുവെക്കരുത്. സംഭാഷണത്തിനിടെ സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിക്കണം. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DPC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA