SignIn
Kerala Kaumudi Online
Saturday, 03 October 2026 1.45 AM IST

ഐ.ടി പാർക്ക് അഫിലിയേഷൻ പദ്ധതിക്ക് 6 ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി സ്ഥാപനങ്ങളെയും സാങ്കേതിക മേഖലയിലെ മറ്റ് സ്ഥാപനങ്ങളെയും പൊതുശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഐ.ടി പാർക്ക്സ് അഫിലിയേഷൻ പദ്ധതിക്കും കേരള ടെക് ബ്രാൻഡിനും 6 ന് തുടക്കം. വൈകിട്ട് 4 ന് ടെക്‌നോപാർക്ക് ഫേസ് വൺ പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും.

ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ജോയിന്റ് സെക്രട്ടറി കെ.കെ സിംഗ് മുഖ്യപ്രഭാഷണം നടത്തും. 'ഇൻഡസ്ട്രി പെർസ്‌പെക്ടീവ്: കേരള ടെക് ആൻഡ് ദി ഐ.ടി പാർക്ക്സ് അഫിലിയേഷൻ സ്‌കീം' എന്ന വിഷയത്തിൽ നാസ്‌കോം റീജിയണൽ ഡയറക്ടർ ഭാസ്‌കർ വർമ്മ സംസാരിക്കും.

ടെക്‌നോപാർക്ക് ഫേസ് വണ്ണിൽ വരാനിരിക്കുന്ന പദ്ധതിക്കായി ടെക്‌നോപാർക്കും കാസ്പിയൻ ടെക്പാർക്സും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറും. സെമികോൺ കേരളം കസോർഷ്യം, വി.എസ്‌.ഐ കേരള ചാപ്റ്റർ, മേക്കർ ഹബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യാൻ: https://keralam-it-parks-affiliation-scheme.conferenceprime.com/auth/register.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA