തൃശൂർ:ആൺസുഹൃത്തുമൊത്ത് തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത നിലമ്പൂർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. തിങ്കളാഴ്ച പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പിടിയിലാകാനുള്ള ആറാം പ്രതിയ്ക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്.
ക്വട്ടേഷൻ നൽകിയ, ആൺസുഹൃത്തിന്റെ ഭാര്യ തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ദേവി(27), ക്വട്ടേഷൻ സംഘാംഗങ്ങളായ തോമസ് പ്രിയദർശൻ ദേവ(27), രഘുപതിരാജ(20), ശങ്കർ(20), ബൽരാജ്(31) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.
കഴിഞ്ഞമാസം 22നാണ് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് ആൺസുഹൃത്തിനെയും യുവതിയെയും പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |