SignIn
Kerala Kaumudi Online
Saturday, 03 October 2026 2.02 AM IST

വാതിൽപ്പടിയിൽ യാത്ര: ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

ചെറുതുരുത്തി: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്ത യുവാവിന് പുറത്തേയ്ക്കുവീണ് ഗുരുതര പരിക്ക്. ലക്ഷദ്വീപ് സ്വദേശി ഹംദിനാണ് (20) പരിക്കേറ്റത്. ആറ്റൂർ മനപ്പടിക്ക് സമീപം ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം.

നേത്രാവതി എക്‌സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ എറണാകുളത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ഹംദ് . ഉടൻതന്നെ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിറുത്തി. ഹംദിനെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് മൊബൈൽ ടെക്‌നിഷ്യനാണ് ഹംദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA