ആലപ്പുഴ:കരുവാറ്റ കൊലപാതകക്കേസിൽ 13കാരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അന്വേഷണത്തിലെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിനായി ആലപ്പുഴയിലെ ഒബ്സർവേഷൻ ഹോമിലെത്തിച്ച പെൺകുട്ടി ഇപ്പോഴും അവിടെ തുടരുകയാണ്. പ്രായപൂർത്തിയാകാത്തതിനാൽ ജുവവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചോദ്യംചെയ്യൽ. ജാമ്യം ലഭിച്ച ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ആൺകുട്ടികളെ കഴിഞ്ഞദിവസം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. തെളിവെടുപ്പുൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് ഇവർക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന ഉപാധിയിലായിരുന്നു ജാമ്യം. ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതിനിവാസിൽ ശിവൻകുട്ടിചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |