SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.30 PM IST

വയോധിക കിണറ്റിൽ മരിച്ച നിലയിൽ

rugmini

നെടുമ്പാശേരി: പുറയാറിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേശം പുറയാർ കടന്നോത്ത് റോഡിൽ പാറപ്പുറത്ത് വീട്ടിൽ കുട്ടപ്പന്റെ ഭാര്യ രുഗ്മിണിയെയാണ് (84) ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓർമ്മക്കുറവുള്ള രുഗ്മിണിയെ രാവിലെ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണത്തിലായിരുന്നു. വീടിനോട് ചേർന്നുള്ള കിണറിന് കൈവരിയുണ്ടെങ്കിലും വീടിന്റെ തറയ്ക്ക് ഉയരക്കൂടുതൽ ഉള്ളതിനാൽ തെന്നിവീണതാകാനാണ് സാദ്ധ്യതയെന്ന് കരുതുന്നു. തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ മുൻ ജീവനക്കാരിയായിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: രമേശൻ, സുജാത, വേണു, അജയകുമാർ, ഷാജി. മരുമക്കൾ: നാരായണൻ, റീജ, ബീന, ഉമാദേവി, അമ്പിളി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY