SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 PM IST

കൊട്ടാരക്കരയുടെ ഷേക്സ്പിയർ പി. ഹരികുമാർ വിടവാങ്ങി

harikumar

കൊട്ടാരക്കര. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇംഗ്ളീഷ് ഭാഷ പഠിപ്പിച്ച് ഉപരിപഠനതിന് യോഗ്യരാക്കിയ കൊട്ടാരക്കരയുടെ സ്വന്തം ഷേക്സ്പിയർ പി.ഹരികുമാർ (73) വിടവാങ്ങി. തിരക്കുകൾക്കിടയിലും സാംസ്കാരിക പ്രവർത്തനത്തിനും സാമൂഹ്യ പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കഥകളിയോട് കടുത്ത പ്രേമമുണ്ടായിരുന്ന ഹരികുമാർ കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിന്റെ സ്ഥാപകനായിരുന്നു. കൂടാതെ മകൾ മാളു.എച്ച്.കൃഷ്ണയെ (സൗത്ത് ഇന്ത്യൻ ബാങ്ക്) കഥകളി പരിശീലിപ്പിക്കുകയും ചെയ്തു. ഭാര്യ: കൃഷ്ണകുമാരി. മകൻ: പ്രവീൺ (അഭിഭാഷകൻ, കേരള ഹൈക്കോടതി). മരുമക്കൾ: എസ്.അശ്വതി (കെ.എസ്.എഫ്.ഇ), ആർ.ഗോവിന്ദ് (ബാങ്ക് ഒഫ് ബറോഡ). സഞ്ചയനം 31ന് രാവിലെ 7ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY